തെരുവുനായ്ക്കൾ കോഴികളെ കൂട്ടത്തോടെ കൊന്നു

തെരുവുനായ്ക്കൾ കോഴികളെ കൂട്ടത്തോടെ കൊന്നു കിഴക്കഞ്ചേരി: നൈനാങ്കാട്ടിൽ തെരുവുനായ്ക്കൾ കോഴികളെ കൂട്ടത്തോടെ കൊന്നു. 42 കോഴികളെയാണ് ശനിയാഴ്ച രാത്രി തെരുവുനായ്ക്കൾ പിടികൂടിയത്. നൈനാങ്കാട് സ്വദേശികളായ ബാപ്പുവിന്‍റെ 21, റഫീഖിന്‍റെ മൂന്ന്, സുധീറിന്‍റെ എട്ട്, ഹൈദ്രോസിന്‍റെ നാല്, സുരേഷിന്‍റെ ആറും കോഴികളെയാണ് കൊന്നത്. ബഹളം കേട്ട് ആളുകൾ വന്നെങ്കിലും തെരുവുനായ്ക്കൾ ഓടിമറഞ്ഞു. കിഴക്കഞ്ചേരി പഞ്ചായത്ത് പരിസരത്തും തെരുവുനായ് ശല്യം രൂക്ഷമാണ്. പട്ടയംപാടത്ത് ഒരാഴ്ച മുമ്പ് താഴത്തെക്കുടിയിൽ ഏലിയാസിന്‍റെ അഞ്ച് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നിരുന്നു. പടം നൈനാങ്കാട്ടിൽ തെരുവുനായ്ക്കൾ കോഴികളെ കൊന്ന നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.