പൊതുകിണർ വൃത്തിയാക്കി

പാലക്കാട്: വടക്കന്തറയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കാമാക്ഷിയമ്മൻ ക്ഷേത്ര കിണർ വൃത്തിയാക്കി. വികസനകാര്യ സമിതി ചെയർമാൻ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എൻ. ശിവരാജൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ പി. സ്മിതേഷ്, ആർ.എസ്.എസ് വിഭാഗ് കാര്യകാരി സദസ്യൻ കെ. സുധീർ, നഗർ സേവ പ്രമുഖ് പാർഥസാരഥി, ലിനീഷ് എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.