കെ.എസ്.ടി.എ ജില്ല പ്രവർത്തക കൺവെൻഷൻ

പാലക്കാട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന ട്രഷറർ ടി.കെ.എ ഷാഫി ഉദ്ഘാടനം ചെയ്തു. ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ 23ന് മാർച്ച് നടത്തും. ജില്ല പ്രസിഡന്‍റ്​ ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എം.ആർ. മഹേഷ് കുമാർ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ കെ. പ്രഭാകരൻ, എം.എ. അരുൺകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. പ്രസാദ്, എൽ. ഉമാമഹേശ്വരി, കെ. അജില എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ വി.ജെ. ജോൺസൺ സ്വാഗതവും ജില്ല ജോ. സെക്രട്ടറി ജി. പ്രദീപ് നന്ദിയും പറഞ്ഞു. (പടം. PEW PKD KSTA. സംസ്ഥാന ട്രഷറർ ടി.കെ.എ ഷാഫി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.