കോങ്ങാട്: വായന വാരാചരണ ഭാഗമായി പെരിങ്ങോട് ബേസിക് ആൻഡ് അപ്പർ പ്രൈമറി സ്കൂളിലെ വിദ്യാർഥികൾ തൃപ്പലമുണ്ട കെ.കെ.പി സ്മാരക . വിദ്യാർഥികൾക്ക് ഗ്രന്ഥശാല ഭാരവാഹികൾ സ്വീകരണം നൽകി. കവി തൃപ്പലമുണ്ട വിശ്വനാഥൻ ക്ലാസെടുത്തു. ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. സുന്ദരേശൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ടി. നാരായണൻ, അധ്യാപികമാരായ സിന്ധുദേവി, ശ്രീകല, ഗ്രന്ഥശാല ഭാരവാഹികളായ കെ.എസ്. നരസിങ്, സി. രജനി, കെ.എം. റോജ എന്നിവർ സംസാരിച്ചു. ബാലസാഹിത്യ കോർണറിലെ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. പടം) KLKD Thripalam unda പെരിങ്ങോട് പി.ബി.യു.പി സ്കൂൾ വിദ്യാർഥികൾ തൃപ്പലമുണ്ട കെ.കെ.പി സ്മാരക ഗ്രന്ഥശാല സന്ദർശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.