യുവാവിനെ പുഴയിൽ കാണാതായെന്ന്

മണ്ണാർക്കാട്: കുന്തിപ്പുഴയിൽ യുവാവിനെ കാണാതായതായി സംശയം. കണ്ടമംഗലം സ്വദേശി പുലിമുണ്ടകുന്ന് രാജന്റെ മകൻ സജിനെയാണ്​ (28) കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് മുതൽ കാണാതായ സജിനുവേണ്ടി അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ ബൈക്കും വസ്ത്രങ്ങളും ചെരിപ്പും മൊബൈൽ ഫോണും കുന്തിപ്പുഴയിൽ പോത്തോഴി കടവ് തടയണക്ക് സമീപത്തുനിന്ന് കണ്ടെത്തി. ഇതേതുടർന്ന് പൊലീസ്, അഗ്​നിരക്ഷാസേന, സിവിൽ ഡിഫൻസ് പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ കുന്തിപ്പുഴയിൽ തിരച്ചിൽ ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.