കൈറ്റ് 'സ്‌കൂള്‍വിക്കി' പുരസ്‌കാരം: ജില്ലയില്‍ ചിറ്റൂര്‍ ജി.വി.എല്‍.പി സ്‌കൂള്‍ ഒന്നാമത്

പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ സ്കൂള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലായ 'സ്കൂള്‍വിക്കി'യില്‍ മികച്ച താളുകള്‍ ഏര്‍പ്പെടുത്തിയതിനുള്ള പുരസ്കാരങ്ങളില്‍ ജില്ലതലത്തില്‍ ചിറ്റൂര്‍ ജി.വി.എല്‍.പി സ്കൂള്‍ ഒന്നാമത്. വട്ടേനാട് ജി.വി.എച്ച്.എസ്.എസ്, കല്യാണപേട്ട ആര്‍.കെ.എം.എല്‍.പി.എസ് എന്നിവക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. ജില്ലതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് 25,000, 15,000, 10,000 രൂപ വീതം ക്യാഷ് അവാര്‍ഡും ട്രോഫിയും പ്രശംസപത്രവും ലഭിക്കും. ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡുകള്‍ വിതരണം ചെയ്യും. സ്കൂളുകളുടെ വിവരങ്ങള്‍ www.schoolwiki.in ല്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.