ആറുപേർക്ക്​ പേപ്പട്ടിയുടെ കടിയേറ്റു

കൊടുവായൂർ: നവക്കോട്ടിൽ ആറുപേരെ പേപ്പട്ടി കടിച്ചു. കടിയേറ്റവർ പാലക്കാട്​ ജില്ല ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവെപ്പ് നടത്തി. ബുധനാഴ്ച നവക്കോടിലെ രണ്ട് വീട്ടമ്മമാരെയാണ് കടിച്ചത്. വ്യാഴാഴ്ച നവക്കോടിലെ 62കാരനും നെല്ലിക്കോടിലെ 46കാരിയായ വീട്ടമ്മക്ക് അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യുമ്പോഴും വടക്കമ്പാടത്തെ വീട്ടമ്മക്ക് വീടിനകത്ത് ഭക്ഷണം കഴിക്കുമ്പോഴും പാത്രക്കച്ചവടക്കാരന്ന് മൊക്ക് തെരുവിൽ വെച്ചുമാണ് പട്ടിയുടെ കടിയേറ്റത്. ഇതിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.