പാലക്കാട്: തദ്ദേശ സ്വയംഭരണ പൊതുസർവിസ്-സ്പെഷൽ റൂൾ യാഥാർഥ്യമാക്കിയ എൽ.ഡി.എഫ് സർക്കാറിനെ അഭിവാദ്യം ചെയ്ത് എഫ്.എസ്.ഇ.ടി.ഒ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നടത്തി. സിവിൽ സറ്റേഷൻ പോർട്ടികോയിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ല പ്രസിഡന്‍റ് ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം പി. സെയ്തലവി, കെ.എസ്.ടി.എ ജില്ല സെക്രട്ടറി എം.ആർ. മഹേഷ് കുമാർ, എൻ.ജി.ഒ യൂനിയൻ ജില്ല വൈസ് പ്രസിഡന്‍റ് വി. ഉണ്ണികൃഷ്ണൻ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി. സുകു കൃഷ്ണൻ, കെ. പരമേശ്വരി, ജില്ല കമ്മിറ്റി അംഗം ജി. സുധാകരൻ എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി എ. സിദ്ധാർഥൻ സ്വാഗതവും യൂനിയൻ സ്‌റ്റേഷൻ ഏരിയ സെക്രട്ടറി ആർ. സജിത്ത് നന്ദിയും പറഞ്ഞു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ നടന്ന പ്രകടനം കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം പി. സെയ്തലവി ഉദ്ഘാടനം ചെയ്തു. യൂനിയൻ സിവിൽ സ്റ്റേഷൻ ഏരിയ വൈസ് പ്രസിഡന്‍റ് ആർ. ശിവകുമാർ അധ്യക്ഷത വഹിച്ചു. യൂനിയൻ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി ആർ. സജിത്ത് സ്വാഗതവും വൈസ് പ്രസിഡന്‍റ് എ. അജിത നന്ദിയും പറഞ്ഞു. (പടം. pew pkd fseto. എഫ്.എസ്.ഇ.ടി.ഒ സിവിൽ സ്റ്റേഷൻ പോർട്ടികോയിൽ നടത്തിയ പ്രകടനം എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.