വായനാവതരണ മത്സരം

പാലക്കാട്: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ ഒ.വി. വിജയന്‍ സ്മാരകത്തില്‍ ജില്ല സാക്ഷരതമിഷന്‍, ലൈബ്രറി കൗണ്‍സില്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലയിലെ കോളജ് വിദ്യാർഥികൾക്ക്​ സംഘടിപ്പിച്ചു. കെ.ആര്‍. മീരയുടെ ആരാച്ചാര്‍, എം.ടിയുടെ മഞ്ഞ്, നന്ദനാരുടെ ഉണ്ണിക്കുട്ടന്റെ ലോകം, ടി.ഡി. രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര, വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍, ബാല്യകാലസഖി, ഗബ്രിയല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍ തുടങ്ങിയ രചനകള്‍ ചര്‍ച്ച ചെയ്തു. വായനാവതരണ മത്സരത്തിൽ ഐ.സി.എം.എ.ഐ സ്റ്റഡി സെന്ററിലെ സി.എം.എ അവസാനവിദ്യാർഥി കെ. രഞ്ജിത്ത് ഒന്നും എന്‍.എസ്.എസ് ട്രെയിനിങ് കോളജ് രണ്ടാം വര്‍ഷ ബി.ഇഡ് വിദ്യാർഥിനി ടി. രസിത രണ്ടും വി.ടി.ബി കോളജ് രണ്ടാം വര്‍ഷ ബി. കോം വിദ്യാർഥിനി വിഷ്ണുപ്രിയ മൂന്നും സ്ഥാനം നേടി. ലൈബ്രറി കൗണ്‍സില്‍ അംഗം കെ.ആര്‍. ഇന്ദുവാണ് മൂല്യനിർണയം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.