വിസ്മയിപ്പിച്ച്​ അക്ഷയ് രാധന്‍റെ വരകളും വർണങ്ങളും

മുണ്ടൂർ: വ്യക്തികളെയും കാഴ്ചകളെയും അക്ഷയ് രാധൻ ചിത്രങ്ങളാക്കുമ്പോൾ അവ ജീവൻ തുടിക്കുന്ന വിസ്മയങ്ങളാവുന്നു. മുന്നിലിരിക്കുന്ന വ്യക്തികളുടെ ഛായാചിത്രങ്ങൾ ഞൊടിയിടയിൽ കാൻവാസിൽ പകർത്താനും ഈ വിദ്യാർഥി മിടുക്കനാണ്. ചിത്രകല പരിശീലിച്ചിട്ടില്ലാത്ത അക്ഷയ്, ജന്മസിദ്ധമായ വാസനകൊണ്ടാണ് വരയുടെ ലോകത്ത് വർണങ്ങളുടെ വസന്തമൊരുക്കുന്നത്. മുണ്ടൂർ വാലിപ്പറമ്പ് രാധാകൃഷ്ണ കുറുപ്പ്-വത്സല ദമ്പതികളുടെ മകനാണ് മുണ്ടൂർ എം.ഇ.എസ് ഹൈസ്കൂളിലെ വിദ്യാർഥിയായ അക്ഷയ് രാധൻ. ചെറുപ്പം മുതലേ വരയെ കുസൃതിയായി അവഗണിക്കാതെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിച്ചു. പഠനത്തിൽ മിടുക്കനായ അക്ഷയ്​ രാധന് എസ്.എസ്.എൽ.സി പരീക്ഷയിലും മിന്നും വിജയം നേടാനായി. ഇതിനകം ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങൾ അക്ഷയിന്റെ കരവിരുതിൽ പിറന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങൾ വരച്ച്​ ​ശ്രദ്ധ നേടി. നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. സഹോദരി അഷിത ബി.കോം വിദ്യാർഥിനിയാണ്. പടം) KL KD Akshay Radhan അക്ഷയ് രാധൻ ചിത്രം വരക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.