നെന്മാറ: അയിലൂർ കോഴിക്കാട് ഭഗവതി ക്ഷേത്രത്തിൽ മോഷണം. ചൊവ്വാഴ്ച രാത്രിയാണ് ക്ഷേത്രത്തിന്റെ പൂട്ടുപൊളിച്ച് മോഷണം നടന്നത്. വിഗ്രഹത്തില്‍ ചാര്‍ത്തിയ രണ്ടുപവന്‍ നഷ്ടപ്പെട്ടു. സ്വർണ ലോക്കറ്റും കൊലുസുമാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിനകത്ത് സൂക്ഷിച്ച മേല്‍ശാന്തി വാസുദേവ ശർമയുടെ 3000 രൂപയും കവർന്നു. ശ്രീകോവിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. തൊട്ടടുത്തെ ഭണ്ഡാരം തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. സംഭവത്തില്‍ വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തി. നെന്മാറ പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.