കൊല്ലങ്കോട്: മംഗലം - ഗോവിന്ദാപുരം റോഡിൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുതി തൂണും ഷെഡും തകർന്നു. കൊല്ലങ്കോട് ചിക്കണാമ്പാറ ഗണപതി ക്ഷേത്രത്തിന് സമീപം ബുധനാഴ്ച പുലർച്ച 5.10നാണ് അപകടം. തമിഴ്നാട്ടിൽനിന്ന് സിമന്‍റുമായി എറണാകുളത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഗണപതി ക്ഷേത്രത്തിന്‍റെ ഭിത്തിയിലിടിച്ച ലോറി ക്ഷേത്രത്തിന് സമീപത്തെ വൈദ്യുതി തൂണും ചുമട്ടുതൊഴിലാളി യൂനിയന്‍റെ ഷെഡും തകർത്താണ് നിന്നത്. എതിർദിശയിൽ വന്ന വാഹനത്തിന്‍റെ അമിതപ്രകാശം മറച്ചതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. ഇവിടെ ട്രാൻസ്ഫോർമർ ഉണ്ടായിരുന്നെങ്കിലും വൈദ്യുതി തൂണിലും സി.ഐ.ടി.യു തൊഴിലാളികളുടെ ഓലഷെഡിലും ഇടിച്ചുകയറി ലോറി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. പ്രദേശത്ത് റോഡിന്‍റെ വീതി കുറഞ്ഞതിനാൽ നിരവധി അപകടങ്ങൾ ഉണ്ടാകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. എച്ച്.ടി വൈദ്യുതി തൂൺ തകർത്തതിന് 28,300 രൂപ ലോറി ഉടമയിൽനിന്നും പിഴ ഈടാക്കിയതായി കൊല്ലങ്കോട് കെ.എസ്.ഇ.ബി അസി. എൻജിനീയർ അറിയിച്ചു. Pew - KIgd കൊല്ലങ്കോട് ചിക്കണാമ്പാറയിലുണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.