യോഗ ദിനാചരണം

വാളയാർ: മലബാർ സിമന്‍റ്സ്​​ ലൈബ്രറി, എം.സി.എൽ. റിക്രിയേഷൻ ക്ലബ്, ലേഡീസ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര സംഘടിപ്പിച്ചു. എം.സി.എൽ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി മലബാർ സിമന്റ്സ് പ്ലാന്റ് എൻജിനീയർ കെ.എ. സുധീർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എ.കെ. ബിഥുൻ കുമാർ അധ്യക്ഷത വഹിച്ചു. രതി അഴകുണ്ണി യോഗയെ കുറിച്ചും പരിശീലന രീതിയെക്കുറിച്ചും ക്ലാസെടുത്തു യോഗ പരിശീലനവും നടത്തി. റിക്രിയേഷൻ ക്ലബ് ജോയന്റ് സെക്രട്ടറി സുനിൽ ദത്ത് സ്വാഗതവും ലേഡീസ് ക്ലബ് സെക്രട്ടറി ആർ. ശ്രീകല നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.