ഭൂരിപക്ഷ വർഗീയതക്കൊപ്പം ന്യൂനപക്ഷ വർഗീയതയും കളിക്കുന്നു -കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഭൂരിപക്ഷ വർഗീയതക്കൊപ്പം ന്യൂനപക്ഷങ്ങൾക്കിടയിൽ അതേ കാർഡ്​ കളിക്കാൻ വേറൊരു കൂട്ടരും വരുന്നുണ്ടെന്ന്​ മുസ്​ലിം ലീഗ്​ അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി​. ബാബരി മസ്​ജിദ്​ തകർന്നപ്പോൾ ഇത്​ വളക്കൂറുള്ള മണ്ണാണെന്ന്​ കണ്ട്​ പുതിയ തീവ്രവാദ പാർട്ടികൾ ജനിച്ചു. അവ പിന്നീട്​ അകാലചരമം പ്രാപിച്ചു. ശക്തമായ കാമ്പയിൻ അന്ന്​ ശിഹാബ്​ തങ്ങളുടെ നേതൃത്വത്തിലുണ്ടായി. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകൾ തെറ്റാണ്​. പരമ്പരാഗതമായി പാണക്കാട്​ തങ്ങൾമാർ പറയുന്നതാണത്​​. ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയത ഇല്ലാതാക്കാൻ ലീഗ്​ സംഘടിപ്പിച്ച സൗഹൃദസംഗമങ്ങളിൽനിന്ന്​ ലഭിച്ച നിർദേശങ്ങൾ സർക്കാർ പരിഗണിക്കണം. സൗഹൃദസംഗമങ്ങളിലെ നിർദേശങ്ങൾ രേഖയാക്കും. അതിൽ ഉചിതമായവ സമർപ്പിക്കും. ഭൂരിപക്ഷ സമുദായത്തിലെ മതേതര വിശ്വാസികളുമായി ചേർന്ന് ഈ കാമ്പയിൻ മുന്നോട്ട്​ കൊണ്ടുപോകുമെന്നും മുസ്​ലിം ലീഗ്​ സംഘടിപ്പിക്കുന്ന സൗഹൃദ സംഗമത്തോടനുബന്ധിച്ച്​ നടത്തിയ വാർത്തസമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.