ഇന്ന് വായനദിനം: ഫ്രണ്ട്സ് ക്ലബ്​ ലൈബ്രറി അരനൂറ്റാണ്ടിന്‍റെ നിറവിൽ

കല്ലടിക്കോട്: ഫ്രണ്ട്സ് ക്ലബ്​ ലൈബ്രറി അരനൂറ്റാണ്ടിന്‍റെ നിറവിൽ. 1971ൽ പ്രവർത്തനമാരംഭിച്ച ലൈബ്രറിക്ക് 1973ലാണ് ഗ്രന്ഥശാല സംഘത്തിന്‍റെ അംഗീകാരം ലഭിച്ചത്. കെ. കുട്ടൻ, പി.എസ്. മുഹമ്മദ് എന്നിവരാണ് ക്ലബിന്‍റെ ആദ്യകാല ഭാരവാഹികൾ. നിലവിൽ പ്രസിഡന്‍റ്​ സി.കെ. രാജനും സെക്രട്ടറി വി.എസ്. ബാബുവുമാണ്. കല്ലടിക്കോട് ടി.ബിയിലുള്ള പഞ്ചായത്ത് സാംസ്കാരിക നിലയത്തിലാണ് ലൈബ്രറി പ്രവർത്തിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 7000 പുസ്തകങ്ങൾ, ആയിരത്തിലധികം ബാലസാഹിത്യങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ എന്നിവ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പുസ്തക ചർച്ചകൾ, സാഹിത്യ മത്സരങ്ങൾ, കുട്ടികൾക്കായി കഥ പറയൽ എന്നിങ്ങനെ വിവിധ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. കോവിഡ് കാലത്ത് വാട്​സ്​ആപ് കൂട്ടായ്മയിലൂടെ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് സാഹിത്യ ചർച്ചകൾ സംഘടിപ്പിച്ചു. 2010 മുതൽ നടന്നുവരുന്ന സൗജന്യ പി.എസ്.സി പരിശീലനത്തിലൂടെ 50ലധികം യുവാക്കൾക്ക് സർക്കാർ ജോലി ലഭിച്ചു. ജില്ലയിലെ മികച്ച ഗ്രാമീണ ലൈബ്രറിക്കുള്ള ടി.കെ. രാമചന്ദ്രൻ മാസ്റ്റർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്​. വായനപക്ഷാചരണത്തിന്‍റെ ഭാഗമായി പ്രതിദിന പുസ്തക പരിചയം, സാഹിത്യ ക്വിസ്​, മാനവ മൈത്രി സംഗമം, കുട്ടികളുടെ വായനശാല സന്ദർശനം തുടങ്ങി മൂന്നാഴ്ച നീളുന്ന പരിപാടികൾ സംഘടിപ്പിക്കും. പടം) KLKD Library 1 കല്ലടിക്കോട് ഫ്രണ്ട്സ് ക്ലബ്​ ലൈബ്രറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.