റോഡിൽ മരം വീണ്​ ഗതാഗതം മുടങ്ങി

കോങ്ങാട്: കനത്ത മഴയിൽ തേനൂര്‍-കോങ്ങാട് പാതയില്‍ മുച്ചീരി തോട്ടുപാലത്തിന്​ സമീപം വന്‍മരം കടപുഴകി വീണു. ശനിയാഴ്ച വൈകീട്ട് നാലിനാണ്​ സംഭവം. എതിര്‍വശത്തെ വൈദ്യുതി ലൈനിന്​ മുകളിലേക്കാണ് മരം വീണത്. ഒരു മണിക്കൂർ പാതയില്‍ ഗതാഗത തടസ്സമുണ്ടായി. പറളിയില്‍നിന്നു കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം വനപാലകരുടേയും നാട്ടുകാരുടേയും സഹായത്തോടെ മരം മുറിച്ചുനീക്കി. അഞ്ച് മണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. നാലു വൈദ്യുതി തൂണുകള്‍ക്കും ലൈനിനും കേടുപാട്​ സംഭവിച്ചു. പടം) KL KD Mucheeri മുച്ചീരി തോട്ടുപാലത്തിനടുത്ത് റോഡിൽ വീണ മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.