പുസ്തകപ്പച്ച പഠനോപകരണ വിതരണം

പാലക്കാട്‌: പീപ്പിൾസ് ഫൗണ്ടേഷനുമായി സഹകരിച്ച്​ എസ്.ഐ.ഒ നടത്തുന്ന പുസ്തകപ്പച്ചയുടെ സംസ്ഥാനതല ഉദ്​ഘാടനം ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്​വി നിർവഹിച്ചു. വേലന്താവളത്ത് നടന്ന പരിപാടിയിൽ വടകരപതി പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ജോഷി ബ്രിട്ടോ പഠനോപകരണ കിറ്റ് ഏറ്റുവാങ്ങി. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി നിയാസ് വേളം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി ജില്ല വൈസ് പ്രസിഡന്‍റ്​ അബ്ദുസ്സലാം മേപറമ്പ്, പീപ്പിൾസ്​ ഫൗണ്ടേഷൻ ജില്ല കൺവീനർ ബഷീർ പുതുക്കോട് എന്നിവർ സംസാരിച്ചു. കൺവീനർ അഡ്വ. അനീസ് റഹ്​മാൻ സ്വാഗതവും എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ്​ മുഹ്സിൻ മുഹമ്മദ്‌ നന്ദിയും പറഞ്ഞു. (പടം. p3 pkd sio. പുസ്തകപ്പച്ചയുടെ സംസ്ഥാനതല ഉദ്​ഘാടനം ജമാഅത്തെ ഇസ്​ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹക്കീം നദ്​വി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.