ഐക്യസന്ദേശവുമായി മുസ്​ലിം ലീഗ്​ സുഹൃദ്സംഗമം

പാലക്കാട്​: മാനവഐക്യത്തിന്‍റെ സന്ദേശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ്​ പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങളുടെ നേതൃത്വത്തിൽ സുഹൃദ്സംഗമം സംഘടിപ്പിച്ചു. മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ പ​ങ്കെടുത്തു. സഹവര്‍ത്തിത്വത്തില്‍ വിള്ളല്‍ വീഴാന്‍ അനുവദിക്കരുതെന്ന്​ സാദിഖലി തങ്ങള്‍ പറഞ്ഞു. വൈവിധ്യമാണ് രാജ്യത്തിന്‍റെ പ്രസക്തി. മതങ്ങളുടെ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ വിശ്വാസികള്‍ തയാറാകണമെന്നും തങ്ങള്‍ പറഞ്ഞു. അനിവാര്യമായ സമയത്താണ് മുസ്​ലിം ലീഗ് ഈ യാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്ന്​ സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍ പറഞ്ഞു. കരിമ്പുഴ രാമന്‍ (ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്‍റ്​), മണ്ണൂര്‍ രാജകുമാരനുണ്ണി (ശാസ്ത്രീയ സംഗീതം), വിനു ചാക്കോ (കത്തോലിക്ക സഭ), പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍, ഇ. അലവി ഫൈസി, ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് (സമസ്ത), പി.പി. ഉണ്ണീന്‍കുട്ടി മൗലവി (കെ.എന്‍.എം), അലി മദനി (മര്‍ക്കസുദ്ദഅവ), വി.എന്‍. പ്രസാദ് (എന്‍.എസ്.എസ്), ബഷീര്‍ ഹസൻ നദ്‌വി (ജമാഅത്തെ ഇസ്​ലാമി), ആദിമാര്‍ഗി മഹാ ചണ്ഡാള ബാവ (മലവാരി മുത്തന്‍), കെ.പി.എസ് പയ്യനെടം, എ. തങ്കപ്പന്‍, ബാബു കോട്ടയില്‍, തോമസ് ജോര്‍ജ്, ഡോ. ഹുറൈര്‍കുട്ടി, എ. ജബ്ബാറലി, എ.കെ. സുല്‍ത്താന്‍, വി.കെ. ശ്രീകണ്ഠന്‍ എം.പി, വി.എസ്. വിജയരാഘവന്‍, സി. ഹംസ, പി.എസ്. മുഹമ്മദ്കുട്ടി ഹാജി, സി.വി. ബാലചന്ദ്രന്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എ ചന്ദ്രന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.എം.എ. സലാം എന്നിവർ പങ്കെടുത്തു. ജില്ല പ്രസിഡന്‍റ്​ കളത്തില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മരക്കാര്‍ മാരായമംഗലം നന്ദി പറഞ്ഞു. p3 sadikali മുസ്​ലിം ലീഗ്​ പാലക്കാട്​ സംഘടിപ്പിച്ച സുഹൃദ്സംഗമത്തിൽ സാദിഖലി ശിഹാബ്​ തങ്ങൾ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.