അലനല്ലൂർ: ക്ഷീരകര്‍ഷകര്‍ക്ക് പാലിന്റെ ഗുണമേന്‍മയുടെ അടിസ്ഥാനത്തില്‍ ഇന്‍സെന്റീവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മൃഗസംരക്ഷണ-ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സർവകലാശാല 12ാം സ്ഥാപിത ദിനാഘോഷം നിറവ് @12 തിരുവിഴാംകുന്ന് കേളജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ പശുക്കളുടെ പ്രതിദിന പാലുല്‍പ്പാദനം 14 ലിറ്ററാക്കി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു. സർവകലാശാല സ്ഥാപിത ദിനാഘോഷത്തിന്റെ ഭാഗമായി മൃഗസംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെയും കര്‍ഷകരുടെയും ഉന്നമനത്തിനുതകുന്ന 12 പദ്ധതികള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു. പട്ടികജാതി വിഭാഗത്തിലെ കര്‍ഷകർക്ക് 40 സൗജന്യ കിടാരി വിതരണം, സർവകലാശാല വികസിപ്പിച്ചെടുത്ത ഇറച്ചിത്താറാവിനമായ ചൈത്രയുടെ സമര്‍പ്പണം എന്നിവ നടന്നു. ആധുനിക ലൈബ്രറി, സ്മാര്‍ട്ട് ക്ലാസ് റൂം, നവീകരിച്ച കാന്റീന്‍, വളര്‍ത്തുപക്ഷി കേന്ദ്രത്തില്‍ സ്ഥാപിച്ച നൂതന പൗള്‍ട്രി ഷെഡ്ഡുകള്‍, 40 വളര്‍ത്തു പക്ഷി ഇനങ്ങളെ ഉള്‍പ്പെടുത്തി ഡെമോണ്‍സ്‌ട്രേഷന്‍ യൂനിറ്റ്, കുടിവെള്ള വിതരണത്തിന് നിര്‍മിച്ച ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്ക് എന്നിവയും നാടിന് സമര്‍പ്പിച്ചു. സർവകലാശാല പദ്ധതികളായ സൈലന്റ് വാലി ആഗോള ഫാം പ്ലാറ്റ് ഫോം, കോളജ് ഓഫ് ഏവിയന്‍ സയന്‍സ് മാനേജ്‌മെന്റിലെ പൂർവ വിദ്യാർഥി സംഘടനയായ നെസ്റ്റ്, കര്‍ഷക സേവന കേന്ദ്രം, മൃഗസംരക്ഷണ പ്രദര്‍ശന വിജ്ഞാപന വ്യാപന യൂനിറ്റ് എന്നിവ സർവകലാശാല ഭരണസമിതി അംഗം വാഴൂര്‍ സോമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗവേഷക വിദ്യാർഥികളുടെ ഹോസ്റ്റലിന്റെ ശിലാസ്ഥാപനവും പൂർവ വിദ്യാർഥി സംഘടനയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.കെ. ഉമ്മുസല്‍മ അധ്യക്ഷത വഹിച്ചു. 'കര്‍ഷകര്‍ക്കായി ശാസ്ത്രീയ കിടാരി പരിപാലനം ആദായത്തിനും അഭിവൃദ്ധിക്കും' വിഷയത്തില്‍ നടത്തിയ സെമിനാറിന്‍റെ ഉദ്ഘാടനം സംരഭകത്വ വിഭാഗം ഡയറക്ടര്‍ ഡോ. ടി.എസ്. രാജീവ് നിര്‍വഹിച്ചു. അസോ. പ്രഫ. ഡോ. എ. പ്രസാദ് വിഷയം അവതരിപ്പിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. എം.ആര്‍. ശശീന്ദ്രനാഥ്, പ്രാഫ. ഡോ. സി. ലത, പ്രാഫ. ഡോ. സുധീര്‍ ബാബു എന്നിവര്‍ സംസാരിച്ചു. ഫോട്ടോ: തിരുവിഴാംകുന്ന് കേളജ് ഓഫ് ഏവിയന്‍ സയന്‍സസ് ആന്‍ഡ് മാനേജ്‌മെന്റില്‍ സർവകലാശാല വികസിപ്പിച്ചെടുത്ത ഇറച്ചിത്താറാവിനമായ ചൈത്രയുടെ സമര്‍പ്പണം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു PEW ALN 2 Minister chinju Rani news
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.