പാലക്കാട്: മൊബൈല്‍ കാമറയുപയോഗിച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച കേസിൽ ഒളിവിൽ പോയ മുൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയിലായി. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനാണ് (38) തമിഴ്നാട്ടിൽ അറസ്റ്റിലായത്. കേസിനെത്തുടര്‍ന്ന് ഷാജഹാനെ സ്ഥാനത്തുനിന്ന് നീക്കി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഒമ്പതിന് രാത്രി 11നാണ് കേസിനാസ്പദമായ സംഭവം. കുളിമുറിയുടെ വെന്റിലേറ്ററിലൂടെ കൈ വരുന്നതു കണ്ടപ്പോഴാണ് യുവതിക്ക് അപകടം മനസ്സിലായത്. ബഹളം വെച്ചപ്പോള്‍ പുറത്ത് നിന്നയാള്‍ ഓടിപ്പോയി. പിന്നീട് വീടിന്റെ പരിസരത്തുനിന്ന് ഷാജഹാന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയപ്പോഴാണ് കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് ഷാജഹാനാണെന്ന് കണ്ടെത്തിയതെന്ന് പരാതിയില്‍ പറയുന്നു. ഫോൺ സഹിതമാണ് യുവതി പരാതി നല്‍കിയത്. പ്രതിയുടെ പക്കല്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ മൊബൈൺ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനാകാത്ത സ്ഥിതിയിലായിരുന്നു പൊലീസ്. ഇയാളുടെ ബന്ധുക്കളെ ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്. pkg shajahan ഷാജഹാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.