കോൺഗ്രസ്​ കരിദിനം ആചരിച്ചു

പാലക്കാട്: കെ.പി.സി.സി ഓഫിസ് അടിച്ചുതകര്‍ത്ത സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു. ഡി.സി.സി ഓഫിസില്‍നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡില്‍ സമാപിച്ചു. ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്റെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍, മുന്‍ എം.എല്‍.എ കെ.എ. ചന്ദ്രന്‍, നേതാക്കളായ പി.വി. രാജേഷ്, പി. ബാലഗോപാല്‍, സി. ബാലന്‍, എ. രാമദാസ്, വി. രാമചന്ദ്രന്‍, പി. നന്ദബാലന്‍, പി. പ്രസാദ്, നാസര്‍, സി.വി. സതീഷ്, ജവഹര്‍രാജ്, മോഹനന്‍ കാഴ്ചപറമ്പില്‍, അബ്ദുറഹ്മാന്‍, ഇസ്മയില്‍, ഷൈജി സത്യന്‍, പി.എച്ച്. മുസ്തഫ എന്നിവര്‍ നേതൃത്വം നൽകി. പ്രകടനാനന്തരം സ്റ്റേഡിയം പരിസരത്ത് വിനേഷ് കാട്ടൂര്‍, പൂവ്വക്കോട് സജീവന്‍, ഗിരീഷ് ഉപ്പുംപാടം എന്നിവരുടെ നേതൃത്വത്തില്‍ കലാ സാംസ്കാരിക തെരുവ് നാടകവും അവതരിപ്പിച്ചു. (പടം. P3 PKD DCC. കെ.പി.സി.സി ഓഫിസ് അടിച്ചുതകര്‍ത്ത സംഭവത്തിൽ പ്രതിഷേധിച്ച് പാലക്കാട്​ നഗരത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിദിനം ആചരിച്ചു നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.