പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആത്മഹത്യശ്രമം

കൊല്ലങ്കോട്: പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. പല്ലശ്ശന തളൂർ പുളിക്കൽ രാധാക്യഷ്ണ​ന്‍റെ മകൻ സതീഷ് കുമാറാണ്​ (47) തിങ്കളാ​ഴ്ച ഉച്ചക്ക് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലെത്തി പെട്രോൾ ഒഴിച്ച്​ ആത്മഹത്യക്ക് ശ്രമിച്ചത്. സിഗരറ്റ് ലൈറ്റ് കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരായ ഉമ്മർഫാറൂഖ്, രാമദാസ് എന്നിവർ തടഞ്ഞു. ഇതിനിടെ പൊലീസുകാരുടെ ദേഹത്തും പെട്രോൾ വീണു. ഇയാൾ മദ്യപിച്ചാണ് സ്റ്റേഷനിലെത്തിയതെന്നും മുമ്പ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഇൻസ്പെക്ടർ എ.വിപിൻദാസ് പറഞ്ഞു. പ്രതിയെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാന്‍റ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.