സമൂഹവിവാഹ സദസ്സ്

പെരിങ്ങോട്ടുകുറുശ്ശി: സാധു സംരക്ഷണ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എട്ടാമത് സമൂഹവിവാഹ സദസ്സിൽ നാല് യുവതികൾക്ക് മംഗല്യസൗഭാഗ്യം. പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സാധു സംരക്ഷണ റിലീഫ് കമ്മിറ്റി പ്രസിഡന്‍റ്​ യൂസുഫ് പിലാപ്പുള്ളി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കല്ലിങ്കൽ, ഉബൈദുല്ല തങ്ങൾ പഴയലക്കിടി, ജബ്ബാർ മങ്കര എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷൗക്കത്തലി സ്വാഗതവും ട്രഷറർ ഇബ്രാഹിംകുട്ടി നന്ദിയും പറഞ്ഞു. പടം PE- PRY - 1 പിലാപ്പുള്ളി സാധു സംരക്ഷണ റിലീഫ് കമ്മിറ്റി നടത്തിയ വിവാഹസദസ്സ് പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.