ഒറ്റപ്പാലം: മാനദണ്ഡങ്ങൾ പാലിക്കാതെ നിരത്തിലിറങ്ങിയ ഏഴ് സ്കൂൾ ബസുകളിൽനിന്നായി മോട്ടോർ വാഹന വകുപ്പ് 17,500 രൂപ പിഴയീടാക്കി. വിദ്യാലയങ്ങൾ തുറന്ന് ഒരാഴ്ച പിന്നിട്ട വേളയിലാണ് സ്കൂൾ വാഹനങ്ങളിലെ പരിശോധന അധികൃതർ കർശനമാക്കിയത്. കുട്ടികളെ കുത്തിനിറച്ച നിലയിൽ കൊണ്ടുപോകുന്നതും പ്രവർത്തനക്ഷമത തെളിയിക്കുന്ന സ്റ്റിക്കർ പതിപ്പിക്കാത്തതുമായ വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തി. അനുവദിച്ചതിൽനിന്ന് കൂടുതലായി കണ്ടെത്തുന്ന ഓരോ കുട്ടിക്കും 100 രൂപ വീതമാണ് പിഴ ഈടാക്കുന്നത്. നിയമലംഘനം നടത്തുന്ന വലിയ ബസിന് 7500 രൂപയും ചെറിയ ബസിന് 3000 രൂപയും പിഴയീടാക്കും. കുട്ടികളെ കയറ്റുന്ന ബസുകൾ അല്ലാത്ത വാഹനങ്ങളിലും ബോർഡ് സ്ഥാപിക്കണമെന്നതാണ് നിഷ്കർഷ. കുട്ടികളെ നിർത്തി കൊണ്ടുള്ള യാത്രക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ പേരുവിവരം സൂക്ഷിക്കുകയും ഇറങ്ങുമ്പോഴും കയറുമ്പോഴും ഇവ അടയാളപ്പെടുത്തുന്നതുൾപ്പെടെ മോട്ടോർ വാഹന വകുപ്പ് വിവിധ കാര്യങ്ങൾ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.