കൊടുവായൂർ: വെള്ളമില്ലാതെ പാടശേഖരങ്ങൾ വിണ്ടുകീറാൻ തുടങ്ങി. പല്ലശ്ശന, കൊടുവായൂർ, പുതുനഗരം, പെരുവെമ്പ പഞ്ചായത്തുകളിലെ കർഷകരാണ് ലഭ്യമായ വെള്ളം ഉപയോഗിച്ച് ഒന്നാംവിള നെൽകൃഷിയിറക്കിയത്. എന്നാൽ, കടുത്ത ചൂടിൽ വെള്ളം വറ്റി നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കർഷകർ ദുരിതത്തിലാണ്. വേനൽമഴ കാരണം പൊടിവിത നടത്താൻ പറ്റാത്ത നെൽപ്പാടങ്ങളിലാണ് ഞാറു പറിച്ചുനട്ടത്. പോത്തുണ്ടി, മീങ്കര, ചുള്ളിയാർ, മലമ്പുഴ അണക്കെട്ടുകളിൽനിന്ന് ജലവിതരണം ആരംഭിച്ചെങ്കിലും എല്ലാ പ്രദേശങ്ങളിലും എത്തിയിട്ടില്ല. കനാൽ ശുചീകരിക്കാത്തതും ഷട്ടറും സ്ലൂയിസുകളും അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് ജലവിതരണം നടക്കാത്തതിന് കാരണമെന്ന് കർഷകർ പറഞ്ഞു. നെൽപ്പാടങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യാൻ കുളങ്ങളോ കുഴൽക്കിണറുകളോ ഇല്ലാത്തവരാണ് നടീൽ കഴിഞ്ഞ് വിള സംരക്ഷിക്കാൻ നെട്ടോട്ടമോടുന്നത്. ദിവസങ്ങൾക്കകം മഴ ലഭിക്കുകയോ കനാൽ വെള്ളം ലഭിക്കുകയോ ചെയ്തില്ലെങ്കിൽ മുഴുവൻ കൃഷിയും നശിക്കാൻ ഇടയാക്കുമെന്നും പുതുതായി വിത്തും ഞാറും കണ്ടെത്തേണ്ടിവരുമെന്നും കൊടുവായൂരിലെ കർഷകർ പറയുന്നു. pew-klgd വെള്ളം വറ്റിയതിനാൽ വിണ്ടുകീറിയ പല്ലശ്ശന തളൂരിലെ പാടശേഖരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.