കെ.എസ്.ആര്‍.ടി.സിയുടെ മൂന്നാര്‍ ഉല്ലാസയാത്ര ഇന്ന്

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഏഴാമത്തെ യാത്രാപദ്ധതിയായ മൂന്നാര്‍ ഉല്ലാസയാത്രയുടെ ആദ്യസംഘം വെള്ളിയാഴ്ച രാവിലെ 10.30ന് സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്ര തിരിക്കും. രാത്രി മൂന്നാര്‍ ഡിപ്പോയിലെത്തി എ.സി സ്ലീപ്പര്‍ സംവിധാനത്തിൽ ഉറങ്ങും. ശനിയാഴ്ച ടോപ് സ്റ്റേഷനിലെ പ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വൈകീട്ട് എട്ടോടെ പാലക്കാട്ടേക്ക് തിരിക്കും. ഞായറാഴ്ച പുലര്‍ച്ച പാലക്കാട് എത്തുംവിധമാണ് യാത്ര. ഒരാള്‍ക്ക് 1150 രൂപയാണ് നിരക്ക്​ (ഭക്ഷണം, എന്‍ട്രി ഫീ എന്നിവ ഇതിൽ ഉള്‍പ്പെടില്ല). 39 പേര്‍ ഗ്രൂപ്പായി ആവശ്യപ്പെട്ടാല്‍ യാത്ര ഒരുക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.ടി.സി പാലക്കാട് യൂനിറ്റുമായി ബന്ധപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.