മധു വധം: സർക്കാർ സൗകര്യങ്ങൾ നൽകുന്നില്ലെന്ന്​ പരാതിയില്ല​ -പ്രോസിക്യൂട്ടർ

മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രോസിക്യൂട്ടർക്ക് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഭാഗത്തുനിന്ന്​ ലഭിക്കുന്നില്ലെന്ന മധുവിന്റെ ബന്ധുക്കളുടെ ആരോപണം തള്ളി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. രാജേന്ദ്രൻ. പ്രോസിക്യൂട്ടർക്ക്​ കോടതിയിൽ ഹാജരാകാനുള്ള ഫീയും അനുബന്ധ ചെലവുകളും സാധാരണ ഗതിയിൽ കേസിന്റെ അവസാനം മാത്രമേ ലഭിക്കൂവെന്നും യാത്രക്കായി പൊലീസ് വാഹന സൗകര്യവും താമസത്തിനുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. നിലവിൽ ലഭിക്കുന്ന സൗകര്യങ്ങളിൽ തൃപ്തനാണ്​. താൻ ഈ കേസിൽ ഹാജരാകുന്നത് പ്രതിഫലം ആഗ്രഹിച്ചല്ല. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണെന്നും പ്രോസിക്യൂട്ടർ മാധ്യമങ്ങളോട് പറഞ്ഞു. സാക്ഷികൾ കൂറ് മാറുന്നത് കേസുകളിൽ പതിവാണെന്നും ഇത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.