'പ്രവാചക നിന്ദ: പ്രധാനമന്ത്രി മൗനം വെടിയണം'

പാലക്കാട്: പ്രവാചക നിന്ദ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് കേരള മുസ്​ലിം കോൺഫറൻസ് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും മതേതരത്വത്തിനും പോറലേൽപിക്കും വിധമുള്ള പ്രസ്താവനകൾ എത്ര ഉന്നതരായ വ്യക്തികളിൽനിന്ന് ഉണ്ടായാലും മുഖംനോക്കാതെ ജയിൽ ശിക്ഷ ഉറപ്പാക്കുന്ന വിധത്തിൽ ശിക്ഷനടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ കേരള മുസ്​ലിം കോൺഫറൻസ് ജനറൽ കൺവീനർ എ.കെ. സുൽത്താൻ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനനേതാക്കളായ എ. ജബ്ബാറലി, ജെ. ബഷീർ അഹമ്മദ്, കെ.എ. അബ്ദുറബ്ബ്, കെ.എം. സിദ്ദീഖ്, പ്രഫ. ടി. അബൂബക്കർ, കെ.എം. സിദ്ദീഖ്, എ.വൈ. നൗഷാദ്, എം. അബ്ദുൽ സലീം, എ. അബ്ദുറഹ്മാൻ ഹാജി, എസ്. അബ്ദുസ്സലാം, കെ. അബൂബക്കർ, പി.കെ. ഹംസ, കെ. ജാഫർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.