ആനക്കര: പടിഞ്ഞാറങ്ങാടി ജ്ഞാനോദയം ഗ്രന്ഥശാലയും ഗാന്ധിമേനോന്‍ സ്മാരക സമിതിയും ചേര്‍ന്ന് 'ഗാന്ധിമേനോന്‍ ജ്വലിക്കുന്ന ഓർമകള്‍' പുസ്തക ചര്‍ച്ചയും കവിയരങ്ങും സംഘടിപ്പിച്ചു. പട്ടാമ്പി സംസ്കൃത കോളജ് ചരിത്രവിഭാഗം തലവന്‍ പ്രഫ. കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി. രാജഗോപാല്‍, സിന്ധു മാവറ, താജീഷ് ചേക്കോട് എന്നിവര്‍ സംസാരിച്ചു. പുസ്തക ചര്‍ച്ചയില്‍ കെ. ഫക്രുദ്ദീന്‍, അഡ്വ. വി. രാജേഷ്, ടി.പി. കിഷോര്‍, ഹരി കെ. പുരക്കല്‍, കലാഭവന്‍ സുഷിത്ത് എന്നിവര്‍ സംബന്ധിച്ചു. രാവിലെ നടന്ന കവിയരങ്ങില്‍ നിരവധി യുവ കവികള്‍ പങ്കെടുത്തു. ഗോപാലകൃഷ്ണന്‍ മാവറ മോഡറേറ്ററായി. ഉണ്ണികൃഷ്ണന്‍ കുറുപ്പത്ത് സ്വാഗതവും വി. കൃഷ്ണന്‍ അരിക്കാട് നന്ദിയും പറഞ്ഞു. photo killd
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.