ഒറ്റപ്പാലത്ത്​ മെഴുകുതിരി തെളിയിച്ച് സമരം

ഒറ്റപ്പാലം: ഇരുട്ടിലായ നഗരസഭ അധ്യക്ഷയുടെ ഓഫിസിന് മുന്നിൽ യു.ഡി.എഫ് സ്വതന്ത്രമുന്നണി കൗൺസിലർമാർ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു. ജനറേറ്റർ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ സമരം. കൗൺസിൽ യോഗം നടന്നുകൊണ്ടിരിക്കെ മൂന്നുനാല് തവണയാണ് വൈദ്യുതി തടസ്സം നേരിട്ടത്. ഇത് ഓഫിസിന്‍റെ മൊത്തം പ്രവർത്തനത്തെ തന്നെ ബാധിക്കുന്നതായി പ്രതിഷേധക്കാർ പറഞ്ഞു. അടിക്കടി വൈദ്യുതി തടസ്സം നേരിടുന്ന സാഹചര്യത്തിൽ, ജനറേറ്ററിന് വകയിരുത്തിയ 10 ലക്ഷം രൂപ വകമാറ്റിയതായും സമരക്കാർ ആരോപിച്ചു. യു.ഡി.എഫ്, ലീഗ്, സ്വതന്ത്രമുന്നണി കൗൺസിലർമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. pew_otp_ 2 ഒറ്റപ്പാലം നഗരസഭ അധ്യക്ഷയുടെ ഓഫിസിന് മുന്നിൽ യു.ഡി.എഫ് സ്വതന്ത്രമുന്നണി കൗൺസിലർമാർ മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.