നെന്മാറ: കണിമംഗലം ഹരിത നഗറിൽ അനധികൃതമായി നിലം നികത്തുന്നത് അധികൃതരെത്തി തടഞ്ഞു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് തരിശിട്ട 62 സെന്‍റ് വയലിൽ സ്വകാര്യ വ്യക്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയത്. വിവരമറിഞ്ഞ് അടുത്തുള്ള കൃഷിക്കാർ കൃഷി ഓഫിസിൽ പരാതിപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരും സ്ഥലത്തെത്തിയ കൃഷിവകുപ്പ്, പഞ്ചായത്ത് അധികൃതരും ചേർന്ന് മണ്ണുമാന്തിയന്ത്രം തിരിച്ചയക്കുകയായിരുന്നു. അനധികൃതമായി കൃഷിസ്ഥലം നികത്താൻ ശ്രമിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൃഷിക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.