മലബാർ ഡയറി ഫാർമേഴ്സ് അസോ. ധർണ നടത്തി

പാലക്കാട്: സംഘങ്ങളിൽ അളക്കുന്ന പാലിന് മിനിമം 50 രൂപ കൂലി നിശ്ചയിക്കുക, ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സഞ്ചരിക്കുന്ന മൃഗാശുപത്രി സജ്ജമാക്കുക, മിൽമയുടെ പാൽവില ചാർട്ട് പുന:ക്രമീകരിക്കുക, ക്ഷീരകർഷക പെൻഷൻ 3000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മലബാർ ഡയറി ഫാർമേഴ്സ് അസോസിയേഷൻ (എം.ഡി.എഫ്.എ) കലക്ടറേറ്റ് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബാലു ഡി.നായർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ മുഹമ്മദ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. അജിത്ത് ചെത്തല്ലൂർ, എം.കെ താജ് മൻസൂർ, ജെ. ശിവകുമാർ, പ്രവീൺ മംഗലാപുരം, ഹംസ മണ്ണാർക്കാട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.