ബാലികയെ പീഡിപ്പിച്ച കേസിൽ യുവാവിന് 19 വർഷം കഠിനതടവും പിഴയും

പെരിന്തൽമണ്ണ: 12 വയസ്സിന് താഴെ പ്രായമുള്ള ബാലികയെ പീഡനത്തിനിരയാക്കിയ കേസിൽ ഓട്ടോ ഡ്രൈവർക്ക് 19 വർഷം കഠിനതടവും 75,000 രൂപ പിഴയും വിധിച്ചു. വണ്ടൂർ വാണിയമ്പലം മട്ടക്കുളം മനുറയിൽ അബ്ദുൽ വാഹിദിനെയാണ് (40) പെരിന്തൽമണ്ണ സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത്.

വണ്ടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം അധിക തടവനുഭവിക്കണം. പിഴത്തുക ബാലികക്ക് നല്‍കും.

പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് സൂരജാണ് ശിക്ഷ വിധിച്ചത്. വണ്ടൂര്‍ പൊലീസ് ഇൻസ്പെക്ടറായിരുന്ന ദിനേശ് കൊറോത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്ന. പി. പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷന്‍ ലൈസണ്‍ വിങ്ങിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സൗജത്ത് സഹായിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Tags:    
News Summary - Young man sentenced to 19 years rigorous imprisonment and fine for molesting girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.