Posted On
date_range Updated On
date_range ജീവിതത്തിലേക്ക്, മിന്നൽവേഗം
തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ചുകടന്ന യാത്രക്കാരൻ വന്ദേ ഭാരത് ട്രെയിനിന് മുന്നിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. മൂന്നാം നമ്പർ ഫ്ലാറ്റ്ഫോമിലേക്ക് പാളം മുറിച്ചുകടക്കുന്നതിനിടെയാണ് നിമിഷങ്ങൾക്കകം വന്ദേ ഭാരത് ട്രെയിൻ കടന്നുപോയത്. ഒറ്റപ്പാലം സ്വദേശിയായ ഇയാൾ ഫ്ലാറ്റ്ഫോമിലേക്ക് കാലെടുത്തുവെച്ചതും ട്രെയിൻ കടന്നുപോകുകയായിരുന്നു. പാളം മുറിച്ചുകടന്നതിന് ഇയാൾക്കെതിരെ തിരൂർ ആർ.പി.എഫ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.