വള്ളിക്കുന്ന്: ദേശീയപാത 66ൽ കാക്കഞ്ചേരിക്ക് സമീപം പൈങ്ങോട്ടൂർ മാട് ആറുവരിപ്പാതയിൽ ഓടിക്കൊണ്ടിരുന്ന വാനിന് തീപിടിച്ചു. വേങ്ങരയിലെ മരണ വീട്ടിലേക്ക് പോവുകയായിരുന്ന ഫറോക്കിൽ നിന്നുള്ള ഏഴംഗ കുടുംബമാണ് വാനിലുണ്ടായിരുന്നത്. വാഹനത്തിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ഉടൻ വാഹനം അരികു ചേർന്ന് നിർത്തുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന കുട്ടികളടക്കമുള്ളവർ ഉടൻ ഇറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായി. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം.
ഉയരപ്പാതയിലായതിനാൽ നാട്ടുകാർക്ക് പെട്ടെന്ന് എത്തിപ്പെടാൻ സാധിച്ചിരുന്നില്ല. ചെട്ടിയാർമാട് എക്സിറ്റിലൂടെ ഓടിയെത്തിയ നാട്ടുകാരും പിന്നീട് തേഞ്ഞിപ്പലം പൊലീസും എത്തിയെങ്കിലും തീ അണക്കാൻ സാധിച്ചില്ല. ശേഷം മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തിയപ്പോഴേക്കും വാഹനം ഏതാണ്ട് കത്തിയമർന്നിരുന്നു.
അസി. സ്റ്റേഷൻ ഓഫീസർ ശിഹാബുദ്ദീൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ജിജേഷ്,ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി. മധു, ജോസഫ് ബാബു ,പി. ഡി.നന്ദകുമാർ , ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഡ്രൈവർ അജികുമാർ, ബിനീഷ്, വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അതുല്യ സുരേന്ദ്രൻ, ഐശ്വര്യ, ഹോം ഗാർഡ് അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.