രണ്ടുവയസ്സുകാരന്റെ ചികിത്സക്കായി ആരംഭിച്ച ചില്ലി മാംഗോ, നന്നാറി സർബത്ത്, ചുരണ്ടി ഐസ് വിൽപന
Posted On
date_range Updated On
date_range രണ്ട് വയസ്സുകാരന്‍റെ ചികിത്സക്ക് ധനസമാഹരണവുമായി യുവാക്കൾ
വളാഞ്ചേരി: രണ്ട് വയസ്സുകാരന്‍റെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പണം കണ്ടെത്തുന്നതിന് ഒരുകൂട്ടം യുവാക്കൾ രംഗത്ത്. വാസ്ക് വടക്കുംമുറി ക്ലബാണ് സമീപ പ്രദേശത്തെ കാർത്തിക്കിന്‍റെ ചികിത്സക്കായി ചില്ലി മാംഗോ, നന്നാറി സർബത്ത്, ചുരണ്ടി ഐസ് തുടങ്ങിയവ വിൽപന നടത്തി പണം സ്വരൂപിക്കുന്നത്.
വളാഞ്ചേരി നഗരസഭയിലെ വടക്കുംമുറിയിൽ വൈകീട്ട് ഏഴിനുശേഷം ആരംഭിക്കുന്ന വിൽപന രാത്രി 10.30വരെ നീളും. ഒരോ ഇനത്തിനും പത്തുരൂപയാണ് വില. റമദാൻ കഴിയുന്നതുവരെ വിൽപന നീണ്ടുനിൽക്കും. അഷ്റഫ് ചോലക്കൽ, ജലീൽ മാളിയേക്കൽ, കെ.പി. ഇർഷാദ്, പി. ആഷിഖ്, പി. അനീസ്, പി. സയിദ്, പി. അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.