മുഹമ്മദ് ഷരീഫ്
Posted On
date_range Updated On
date_range വാഹനങ്ങൾ മോഷ്ടിച്ചു വിൽപ്പന; ഒളിവിൽ പോയ പ്രതി പിടിയിൽ
വളാഞ്ചേരി: വാഹനങ്ങൾ മോഷ്ടിച്ചു മണൽ കടത്തു സംഘങ്ങൾക്ക് വിൽപ്പന നടത്തുന്ന കേസിൽ ഉൾപ്പെട്ട് ഒളിവിൽ പോയ മൂന്നാം പ്രതി പിടിയിൽ.
കുറ്റിപ്പുറം കുളക്കാട് സ്വദേശി വരിക്കപുലാക്കൽ വീട്ടിൽ മുഹമ്മദ് ഷരീഫിനെയാണ് (23) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു മൂന്ന് പ്രതികളെ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
മോഷണം നടത്തുന്ന വാഹനങ്ങളിലാണ് മണൽ കടത്തുക. പിടിക്കപ്പെടുകയാണെങ്കിൽ വാഹനം ഉപേക്ഷിച്ച് കടന്നു കളയും. പോലീസ് പിടിച്ചില്ലെങ്കിൽ വർഷങ്ങൾക്ക് ശേഷം പൊളിമാർക്കറ്റിലേക്ക് തുച്ഛവിലക്ക് വിൽക്കുകയാണ് ഇവരുടെ രീതി.
വളാഞ്ചേരി എസ്.എച്ച്.ഒ എം.കെ. ഷാജി, എസ്.ഐമാരായ സി.പി. ഇഖ്ബാൽ, മുരളീകൃഷ്ണൻ, ഷരീഫ്, എ.എസ്.ഐ രാജൻ, സീനിയർ സി.പി.ഒ സുനിൽദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.