വട്ടപ്പാറ പ്രധാന വളവിൽ മറിഞ്ഞ ലോറി
Posted On
date_range Updated On
date_range വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു
വളാഞ്ചേരി: വട്ടപ്പാറ പ്രധാന വളവിൽ ട്രെയ് ലർ ലോറി മറിഞ്ഞു. രണ്ട് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ ബെൽഗാൻ സ്വദേശി ഡ്രൈവർ ശിവ (30 ), സഹായി പിൻറു ( 47) എന്നിവർ വളാഞ്ചേരി സ്വകാര്യാശുപത്രിയിൽ ചികിത്സ തേടി. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.
അഹമ്മദാബാദിൽ നിന്ന് കൊച്ചിയിലേക്ക് സിന്തറ്റിക് റബ്ബർ ഉലപന്നങ്ങളുമായി പോവുകയായിരുന്ന ലോറി പ്രധാന വളവിലെ സുരക്ഷാ ഭിത്തിക്ക് സമീപം റോഡരികിൽ മറിയുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും വട്ടപ്പാറയിൽ വാഹനാപകടം നടന്നിരുന്നു. അപകടങ്ങൾ തടയാൻ സുരക്ഷ ഒരുക്കണമെന്നാവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.