മ​ല​യാ​ളി പ്ര​ഫ​സ​റു​ടെ പു​സ്ത​കം ഈ​ജി​പ്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു

വ​ളാ​ഞ്ചേ​രി: എം.​ഇ.​എ​സ്.​കെ.​വി.​എം കോ​ള​ജ് അ​റ​ബി​ക് വി​ഭാ​ഗം അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​റും വ​കു​പ്പ് മേ​ധാ​വി​യു​മാ​യ ഡോ. ​കെ. മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ പു​സ്ത​കം ഈ​ജി​പ്തി​ലെ പ​ബ്ലി​ഷി​ങ് ബ്യൂ​റോ ദീ​വാ​നു​ൽ അ​റ​ബ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഈ​ജി​പ്തി​ന്റെ മു​ൻ സാം​സ്കാ​രി​ക മ​ന്ത്രി​യും പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നു​മാ​യ യൂ​സു​ഫ് അ​സ്സി​ബാ​ഇ​യു​ടെ നോ​വ​ലു​ക​ളി​ലെ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ലൂ​ടെ ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ മൊ​റോ​ക്ക​ൻ സാ​ഹി​ത്യ​കാ​രി അം​ന അ​ൽ ബ​റ​ദാ​വി​യാ​ണ് ആ​മു​ഖം എ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ഈ ​വ​ർ​ഷ​ത്തെ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും. രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​റ​ബി, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം ജേ​ണ​ലു​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ ധാ​രാ​ളം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും സൗ​ദി അ​റേ​ബ്യ, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്ട്ര കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

നി​ല​വി​ൽ കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ പ​ഠ​ന ബോ​ർ​ഡ് അം​ഗ​വും ല​ബ​നാ​നി​ലെ ബൈ​റൂ​ത് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ​ബി ഭാ​ഷ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ അം​ഗ​വു​മാ​ണ്.

അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം കു​ന്നു​മ്മ​ൽ ഹം​സ, പാ​ലോ​ളി മൈ​മൂ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഹി​ബ യു. ​ഉ​മ്മ​ർ ഭാ​ര്യ​യും ദു​ആ മെ​ഹ് നൂ​ർ, ഇ​ൽ ഹാം ​ഫാ​ദി എ​ന്നി​വ​ർ മ​ക്ക​ളു​മാ​ണ്.

Tags:    
News Summary - Malayali professor's book published in Egypt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.