ആഷിഖ്
തിരൂർ: പിടികിട്ടാപ്പുള്ളിയെ കീഴടക്കാനുള്ള ശ്രമത്തിനിടെ പ്രതി പൊലീസുകാരനെ കടിച്ച് പരിക്കേൽപ്പിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടി. പീഡനക്കേസിലെ പ്രതി കൂട്ടായി പാണ്ടായി തലപ്പള്ളിവീട്ടിൽ ആഷിഖാണ് (24) പിടിയിലായത്. പാരിപ്പിള്ളി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ. സജീറിനാണ് ആക്രമണത്തിൽ കൈക്ക് പരിക്കേറ്റത്. പീഡനകേസിൽ ഒളിവിൽപ്പോയ പ്രതിയുടെ പേരിൽ കോടതി വാറൻ്റ് പുറപ്പെടുവിച്ചിരുന്നു.
തിരൂരിലുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പാരിപ്പള്ളി സ്റ്റേഷനിലെ പൊലീസുകാരായ ജയേഷ്, സജീർ എന്നിവരടങ്ങുന്ന സംഘം തിരൂരിലെത്തുകയും തിരൂർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. പിടികൂടുന്നതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. പൊലീസുകാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ചതിന് പ്രതിയുടെ പേരിൽ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയും തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.