Posted On
date_range Updated On
date_range വോട്ടുയന്ത്രം തകരാറിലായി; തിരൂരങ്ങാടി ഡിവിഷനിൽ റീപോളിങ് നാളെ
തിരൂരങ്ങാടി: നഗരസഭയിലെ 34ാം ഡിവിഷനിൽ വോട്ടു യന്ത്രം തകരാറിലായതിനെ തുടർന്ന് വോട്ടെണ്ണൽ മണിക്കൂറുകളോളം വൈകി. തിരൂരങ്ങാടി ഓറിയൻറൽ ഹൈസ്‌കൂളിലെ ഒന്നാം നമ്പർ ടേബിളിൽ ഈ ഡിവിഷനിലെ വോട്ട് എണ്ണാൻ രാവിലെ പത്തിനാണ് മെഷീൻ എത്തിച്ചത്. എന്നാൽ, ഓപൺ ചെയ്യാനായില്ല.
ഓരോ ഡിവിഷനുകൾ എണ്ണിത്തീർന്ന് 34ൽ എത്തിയപ്പോഴാണ് യന്ത്രം പ്രവർത്തിക്കാതിരുന്നത്. ഉദ്യോഗസ്ഥർ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കൊണ്ടോട്ടിയിലായിരുന്ന മെക്കാനിക്കൽ എൻജിനീയറെ വരുത്തിയിട്ടും ശരിയായില്ല. പിന്നീട് ഉച്ചക്ക് ശേഷം മറ്റൊരു മെഷീൻ എത്തിച്ച് ചിപ്പ് മാറ്റിനോക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.
തുടർന്ന് വെള്ളിയാഴ്ച ഡിവിഷനിൽ റീ പോളിങ് നടത്താൻ തീരുമാനിച്ചു. ജാഫർ കുന്നത്തേരി (മുസ്ലിം ലീഗ്), രവീന്ദ്രൻ (ബി.ജെ.പി), അബ്ദുറഷീദ് തച്ചറപടിക്കൽ (സ്വത.) എന്നിവരാണ് ഇവിടെ മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.