തിരൂരങ്ങാടി: വലിച്ചെറിയൽ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പെൻ ഡ്രൈവ് പ്രോഗ്രാമുമായി വിദ്യാർഥികൾ. വാളക്കുളം കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്ട്രി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
ഉപയോഗശൂന്യമായ ഓരോ സെറ്റ് 20 പേനകൾക്കും പുതിയ പേന സമ്മാനമായി നൽകുന്ന പദ്ധതിയാണിത്. അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് പേനകൾ സൃഷ്ടിക്കുന്ന മലിനീകരണത്തിൽ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഒറ്റ ദിവസം കൊണ്ട് 13000 ലധികം പേനകളാണ് കുട്ടികൾ സ്വരൂപിച്ചത്.
ശേഖരിച്ച പേനകൾ പ്ലാസ്റ്റിക് റീസൈക്ലിങ്ങിനായി കൈമാറി. ഹെഡ്മാസ്റ്റർ സജിത്ത് കെ. മേനോൻ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി. മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു. കെ.പി. ഷാനിയാസ്, വി. ഇസ്ഹാഖ്, വി. ഫാസിൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.