മുഹമ്മദ് ശരീഫ്
Posted On
date_range Updated On
date_range ബസിൽ പോക്കറ്റടിച്ചയാൾ പിടിയിൽ
തിരൂരങ്ങാടി: ബസിൽ യാത്രക്കാരന്റെ പോക്കറ്റടിച്ച പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി പെരുമ്പൻ മുഹമ്മദ് ശരീഫിനെ (40) തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്ച ഉച്ചക്ക് 12നാണ് സംഭവം.
കോഴിക്കോട് -ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ യാത്രക്കാരന്റെ തിരിച്ചറിയൽ കാർഡ്, എ.ടി.എം കാർഡ്, 1300 രൂപ എന്നിവയടങ്ങുന്ന പേഴ്‌സാണ് മോഷ്ടിച്ചത്.
തലപ്പാറയിൽ ഇറങ്ങിയ യാത്രക്കാരൻ ഉടൻ മറ്റൊരു വാഹനത്തിൽ ബസിനെ പിന്തുടർന്ന് കൊളപ്പുറത്ത് ഇറങ്ങിയ ശരീഫിനെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.