ജനറേറ്റർ കേടുവന്നതിനെ തുടർന്ന് ഇരുട്ടിലമർന്ന
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ വാർഡുകൾ
Posted On
date_range Updated On
date_range ജനറേറ്റർ പ്രവർത്തിക്കാഞ്ഞിട്ട് മാസങ്ങൾ;ഇരുട്ടിൽ തപ്പി താലൂക്ക് ആശുപത്രി
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ ജനറേറ്റർ പ്രവർത്തിക്കാഞ്ഞിട്ട് മാസങ്ങളായി. കഴിഞ്ഞദിവസം താലൂക്ക് ആശുപത്രിയുടെ സമീപത്തെ വൈദ്യുതി പോസ്റ്റിൽ വാഹനം ഇടിച്ചു വൈദ്യുതി തൂണുകൾ തകർന്നതിനെ തുടർന്ന് മണിക്കൂറുകളോളം താലൂക്ക് ആശുപത്രി ഇരുട്ടിലായി. രോഗികളും കൂട്ടിയിരിപ്പുകാരും ജീവനക്കാരും നന്നേ പ്രയാസപ്പെട്ടു.
ഇരുട്ടിൽ അമർന്ന ആശുപത്രിയിൽ മൊബൈൽ ഫോൺ ടോർച്ചിന്റെ വെളിച്ചത്തിലാണ് വാർഡുകളിൽ രോഗികൾ കഴിഞ്ഞത്. ഇതിനാൽ തന്നെ അഡ്മിറ്റ് ആയ രോഗികളും കൂട്ടിയിരിപ്പുകാർ വലഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.