Posted On
date_range Updated On
date_range പീഡനക്കേസ്: ഒരാൾ അറസ്റ്റിൽ
തിരൂരങ്ങാടി: എ.ആര്. നഗര്‍ കുന്നുംപുറത്തെ പെയിൻ പാലിയേറ്റീവ് കേന്ദ്രത്തില്‍ മാതാവിനൊപ്പം കഴിയവെ എട്ട് വയസ്സുകാരി പീഡനത്തിനിരയായെന്ന പരാതിയിൽ ഒരാള്‍ അറസ്റ്റിൽ. കക്കാടംപുറം സ്വദേശി അരീക്കന്‍ സക്കീര്‍ അലി പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഒരാള്‍ കൂടി പിടിയിലാകാനുള്ളതായി പൊലീസ് പറഞ്ഞു.
ഹൈകോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് സക്കീര്‍ അലി രാവിലെ സ്റ്റേഷനില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇയാളെ പരപ്പനങ്ങാടിയുടെ ചുമതലയുള്ള പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.