Posted On
date_range Updated On
date_range അമ്മായിയമ്മമാർക്ക് വിജയം
തിരൂരങ്ങാടി: യു.ഡി.എഫ് പിന്തുണയോടെ വെൽെഫയർ പാർട്ടി സ്വതന്ത്രരായി തെരഞ്ഞെടുപ്പിനെ നേരിട്ട തിരൂരങ്ങാടിയിലെയും പരപ്പനങ്ങാടിയിലെയും രണ്ട് അമ്മായിയമ്മമാർക്കും മിന്നുന്ന വിജയം.
പരപ്പനങ്ങാടി നഗരസഭ ഡിവിഷൻ 13ൽ മത്സരിച്ച ഫാത്തിമ റഹീമും തിരൂരങ്ങാടി നഗരസഭ ഡിവിഷൻ ഏഴിൽ മത്സരിച്ച വി.വി. ആയിശുമ്മുവുമാണ് വിജയിച്ചത്. ഇരുവരുടെയും മക്കൾ തമ്മിലാണ് വിവാഹം നടന്നിട്ടുള്ളത്. കന്നിയങ്കത്തിൽ തന്നെ മികച്ച ഭൂരിപക്ഷം നേടിയാണ് ഇരുവരും വിജയിച്ചത്.
509 വോട്ട് നേടിയ ഫാത്തിമ റഹീം 144 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 163 വോട്ടിെൻറ ഭൂരിപക്ഷത്തിൽ വി.വി. ആയിശുമ്മു 486 വോട്ട് നേടിയാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.