Posted On
date_range Updated On
date_range അനർഹമായ മുൻഗണന റേഷൻ കാർഡുകൾ വീടുകളിൽ പരിശോധന
തിരൂർ: താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ നിറമരുതൂർ പഞ്ചായത്തിലെ കാളാട് പ്രദേശത്ത് അനർഹമായ മുൻഗണന, സബ്സിഡി കാർഡുകൾ കണ്ടെത്താൻ വീടുകളിൽ പരിശോധന നടത്തി. 52 വീടുകൾ പരിശോധിച്ചതിൽ എട്ട് സബ്സിഡി കാർഡുകളും നാല് മുൻഗണന കാർഡുകളും അനർഹമാണെന്ന് കണ്ടെത്തി.
ഇവരിൽനിന്ന് പിഴ ഈടാക്കും. തിരൂർ താലൂക്ക് സപ്ലൈ ഓഫിസർ കെ.സി. മനോജ് കുമാർ, റേഷനിങ് ഇൻസ്പെക്ടർമാരായ ഷാജുദ്ദീൻ, ഹരി, പ്രദീപ് എന്നിവരും ഡ്രൈവർ അബ്ദുറസാഖും പരിശോധനയിൽ പങ്കെടുത്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന ഊർജിതമാക്കുമെന്ന് സപ്ലൈ ഓഫിസ് അധികാരികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.