തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി കു​ണ്ടൂ​ര്‍ മ​ര്‍ക​സി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ല​ബാ​ർ വി​പ്ല​വം കാ​മ്പ​യി‍ൻ

പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെയ്യുന്നു

ച​രി​ത്ര​വാ​യ​ന ഫാ​ഷി​സ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം –മു​ന​വ്വ​റ​ലി ത​ങ്ങ​ള്‍

തി​രൂ​ര​ങ്ങാ​ടി: മ​ല​ബാ​ര്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തെ​യും സ​മ​ര​നാ​യ​ക​ന്മാ​രെ​യും വ​ക്രീ​ക​രി​ക്കു​ന്ന കാ​ല​ഘ​ട്ട​ത്തി​ല്‍ ച​രി​ത്ര​പു​ന​ര്‍വാ​യ​ന ഫാ​ഷി​സ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​മാ​ണെ​ന്ന് മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍.

തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം മു​സ്​​ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി കു​ണ്ടൂ​ര്‍ മ​ര്‍ക്ക​സി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ല​ബാ​ർ വി​പ്ല​വം കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യൂ​ത്ത് ലീ​ഗ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ പി. ​അ​ലി അ​ക്ബ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ട​ങ്ങി​ല്‍ മ​ണ്ഡ​ല​ത്തി​ലെ വൈ​റ്റ് ഗാ​ര്‍ഡി​നു​ള്ള െഎ​ഡി കാ​ര്‍ഡ് വി​ത​ര​ണ​വും ത​ങ്ങ​ള്‍ നി​ര്‍വ​ഹി​ച്ചു. വൈ​റ്റ് ഗാ​ര്‍ഡി​നു​ള്ള സ​ർ​വി​സ് ഡ്ര​സ്​ വി​ത​ര​ണം പി.​കെ. അ​ബ്​​ദു​റ​ബ്​ എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു. അ​ബ്​​ദു​സ്സ​മ​ദ് പൂ​ക്കോ​ട്ടൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം.​എ. സ​ലാം, പി.​കെ. അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ അ​ല്‍ഖാ​സി​മി, കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി, പി.​എ​സ്.​എ​ച്ച്. ത​ങ്ങ​ള്‍, വി.​ടി. സു​ബൈ​ര്‍ ത​ങ്ങ​ള്‍, എം.​കെ. മു​സ്ത​ഫ അ​ബ്​​ദു​ല്‍ ല​ത്തീ​ഫ്, പി. ​റ​ഊ​ഫ് മാ​സ്​​റ്റ​ര്‍, കെ. ​കു​ഞ്ഞി​മ​ര​ക്കാ​ര്‍, സി.​എ​ച്ച്. മ​ഹ​മൂ​ദ് ഹാ​ജി, സി.​കെ.​എ. റ​സാ​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി യു.​എ. റ​സാ​ഖ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ അ​നീ​സ് കൂ​രി​യാ​ട​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.