പി.വി.സി പൈപ്പും സൈക്കിളും ഉപയോഗിച്ച് ബോട്ട് നിർമിച്ച് യുവാവ്
തിരൂരങ്ങാടി: പി.വി.സി പൈപ്പും സൈക്കിളും ഉപയോഗിച്ച് സ്വന്തമായി ബോട്ട് നിർമിച്ച് യുവാവ് ശ്രദ്ധേയനാവുന്നു. തൃക്കുളം പന്താരങ്ങാടി പാറപ്പുറം സ്വദേശി കറുത്തോൻ വീട്ടിൽ സനജാണ് സ്വന്തമായി ബോട്ട് നിർമിച്ചത്.
ലോക്ഡൗണിനെ തുടർന്ന് പണിയില്ലാതെ വീട്ടിലിരുന്നപ്പോഴാണ് പുഴയോരത്ത് താമസിക്കുന്ന സനജിന് ബോട്ട് നിർമിക്കാമെന്ന ആശയമുദിച്ചത്. ആറിഞ്ച് പി.വി.സി പൈപ്പ് ഉപയോഗിച്ച് നിർമാണം തുടങ്ങി.
പഴയ സൈക്കിൾ പൈപ്പിന് മുകളിൽ ഘടിപ്പിച്ചാണ് വെൽഡിങ് ജോലിക്കാരനായ സനജ് ബോട്ട് രൂപപ്പെടുത്തിയത്. നാല് ദിവസംകൊണ്ട് പൂർത്തിയാക്കിയ ബോട്ട് പുഴയിലിറക്കിയതോടെ സനജിെൻറ മനസ്സ് നിറഞ്ഞു. വെള്ളത്തിലിറക്കിയ ബോട്ടിന് തുഴയാൻ പങ്കായം വേണമെന്നില്ല. സൈക്കിളിൽ ഇരുന്ന് വട്ടത്തിൽ ചവിട്ടിയാൽ മാത്രം മതി. ഇരുഭാഗത്തേക്കും തിരിക്കാൻ ഹാൻഡിൽ തിരിച്ചാൽ മതിയാകും. ഈ ബോട്ടിൽ രണ്ടുപേർക്ക് കയറാനാകും. തെൻറ ശ്രമം വിജയിച്ചതോടെ കൂടുതൽ സംവിധാനമൊരുക്കി മോട്ടോർ ഘടിപ്പിച്ച മറ്റൊന്നുകൂടി നിർമിക്കാനൊരുങ്ങുകയാണ് സനജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.