പട്ടാപ്പകല്‍ കവര്‍ച്ച നടന്ന തേഞ്ഞിപ്പലം പാണമ്പ്ര വാക്കയില്‍ മനോജിന്റെ വീട്ടില്‍ പൊലീസ്
പരിശോധനക്കെത്തിയപ്പോള്‍
Posted On
date_range Updated On
date_range മോഷ്ടാക്കൾ തേഞ്ഞിപ്പലത്ത് വിലസുന്നു:വീണ്ടും പട്ടാപ്പകല്‍ കവര്‍ച്ച, അഞ്ച് പവനും പണവും നഷ്ടമായി
തേഞ്ഞിപ്പലം: പട്ടാപ്പകല്‍ കവര്‍ച്ച പരമ്പരയിലെ കുറ്റവാളികളെ പിടികൂടാന്‍ പൊലീസ് തലപുകഞ്ഞ് അന്വേഷണം നടത്തവേ വീണ്ടും സമാന സ്വഭാവത്തില്‍ മോഷണം. തേഞ്ഞിപ്പലം പാണമ്പ്രയിലെ വാക്കയില്‍ മനോജിന്റെ വീടിന്റെ പിന്‍വാതില്‍ തകര്‍ത്തായിരുന്നു കവര്‍ച്ച. വീട്ടില്‍നിന്ന് അഞ്ച് പവന്റെ സ്വര്‍ണാഭരണങ്ങളും 20,000 രൂപയും മോഷ്ടിച്ചു. ബുധനാഴ്ച പകലാണ് സംഭവം. ബുധനാഴ്ച രാവിലെ ഒമ്പതോടെ മനോജും കുടുംബവും വീട് പൂട്ടി പോയിരുന്നു. ഉച്ചക്ക് ഒന്നിന് തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച അറിഞ്ഞത്. പിന്‍ഭാഗത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് അകത്തുകടന്നത്. തകര്‍ത്ത പൂട്ട് സമീപത്തുനിന്നും കണ്ടെടുത്തു. തേഞ്ഞിപ്പലം പൊലീസും മലപ്പുറത്തുനിന്ന് വിരലടയാള വിദഗ്ധരും പരിശോധന നടത്തി. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തേഞ്ഞിപ്പലം, ചേലേമ്പ്ര, പള്ളിക്കല്‍ പഞ്ചായത്തുകളിലായി സമാന രീതിയിലുള്ള കവര്‍ച്ച നടന്നിട്ടുണ്ട്. കേസില്‍ പ്രതികളെ പിടികൂടാന്‍ ജില്ല പൊലീസ് മേധാവിക്ക് കീഴിലെ ഡാന്‍സ് സെഫ് അംഗങ്ങളും തേഞ്ഞിപ്പലം പൊലീസും കിണഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് വീണ്ടും കവര്‍ച്ച. തേഞ്ഞിപ്പലം പഞ്ചായത്തിലെ ഇല്ലത്ത് സ്കൂളിന് സമീപത്തെ വാടകവീട്ടില്‍നിന്ന് 19 പവന്റെ സ്വര്‍ണാഭരണം പട്ടാപ്പകല്‍ കവര്‍ന്നതോടെയാണ് തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് കീഴില്‍ പട്ടാപ്പകല്‍ കവര്‍ച്ച സംഘം സജീവമാകുന്നത്. തുടര്‍ന്ന് സര്‍വകലാശാല ക്വാര്‍ട്ടേഴ്സില്‍നിന്നും ചേലേമ്പ്ര പഞ്ചായത്ത് പരിധിയില്‍ നിന്നും സ്വര്‍ണാഭരണങ്ങളും ലക്ഷക്കണക്കിന് രൂപയും കവര്‍ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.